തിരുകി കയറ്റാൻ മോദിയുടെ ലാറ്ററൽ എൻട്രി. എതിർത്ത് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ രൂക്ഷമാകും.

തിരുകി കയറ്റാൻ മോദിയുടെ ലാറ്ററൽ എൻട്രി. എതിർത്ത് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ രൂക്ഷമാകും.
Aug 18, 2024 06:12 PM | By PointViews Editr


ഡൽഹി: സ്വകാര്യമേഖലയിൽനിന്ന് ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. യു.പി.എസ്.സിക്ക് പകരം ആർ.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

എസ്.സി- എസ്.ടി- ഒ.ബി.സി.

വിഭാഗങ്ങൾക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികകളിൽ പിന്നാക്കവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് താൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് പരിഹാരമുണ്ടാക്കേണ്ടതിന് പകരം ലാറ്ററൽ എൻട്രി വഴി പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളിൽനിന്ന് കൂടുതൽ അകറ്റുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യു.പി.എസ്.സി. ജോലികൾ ലക്ഷ്യമിട്ട് തയ്യാറെടുപ്പുൾ നടത്തുന്ന പ്രവീണ്യമുള്ള യുവാക്കളുടെ അവകാശം തട്ടിപ്പറിക്കലാണിത്. സംവരണമടക്കമുള്ള സാമൂഹിക നീതിയെന്ന ആശയത്തിനുനേരേയുള്ള ആക്രമണമാണിത്. കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ പദവികൾ കൈവശംവെച്ചാൽ എന്ത് സംഭവിക്കുമെന്നതിൻ്റെ ഉദാഹരണമാണ് സെബിയെന്നും, ചരിത്രത്തിൽ ആദ്യമായി സ്വകാര്യമേഖലയിൽനിന്നുള്ള ഒരാളെ ചെയർപേഴ്സണാക്കിയത് ചൂണ്ടിക്കാട്ടി രാഹുൽ വിമർശിച്ചു.

സർക്കാരിന്റേത് രാജ്യവിരുദ്ധനീക്കമെന്ന് വിമർശിച്ച രാഹുൽ, ഇതിനെ ഇന്ത്യ സഖ്യം ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. നീക്കം ഭരണനിർവഹണത്തേയും സാമൂഹിക നീതിയേയും വ്രണപ്പെടുത്തും. ഐ.എ.എസിൻ്റെ സ്വകാര്യവത്കരണം സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗ്വാരന്റിയാണെന്നും രാഹുൽഗാന്ധി

പരിഹസിച്ചു.

പത്ത് ജോയിന്റ് സെക്രട്ടറിമാർ, 35 ഡയറക്ടർമാർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽനിന്ന് നിയമിക്കാനാണ് കേന്ദ്രതീരുമാനം. ഒന്നര ലക്ഷം മുതൽ 2.7ലക്ഷം വരേയാണ് ശമ്പളം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. സ്റ്റീൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോർപ്പറേറ്റ് അഫയേഴ്സ‌്, വിദേശകാര്യം, സ്റ്റീൽ, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് 35 ഡയറക്ടർമാർ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

Modi's lateral entry to insert. Against Rahul Gandhi. Unemployment will worsen.

Related Stories
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
Top Stories